ശബരിമലയില്‍ ബിജെപിയുടേത് ഹീനകൃത്യമെന്ന് സിപിഎം പിബി; ബിജെപി ലക്ഷ്യമിടുന്നത് ക്ഷേത്രത്തിന്റെ നിയന്ത്രണം കൈയിലെടുക്കാന്‍

Posted on: November 21, 2018 7:04 pm | Last updated: November 22, 2018 at 9:27 am

ന്യൂഡല്‍ഹി: ശബരിമലയില്‍ ബിജെപിയുടേത് ഹീനകൃത്യമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. ശബരിമല പദ്ധതി വ്യക്തമാക്കിയുള്ള ബിജെപി സര്‍ക്കുലര്‍ ഇതിന് തെളിവാണെന്നും പോളിറ്റ് ബ്യൂറോ വിലയിരുത്തി.

പരിശീലനം ലഭിച്ചവരെ ആയുധങ്ങളുമായി ശബരിമലയിലേക്ക് അയക്കുന്നത് ഗുരുതര വിഷയമാണ്. ശബരിമലയുടെ നിയന്ത്രണം കൈയിലെടുക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഭക്തരെ ഭയപ്പെടുത്തുന്ന ഇത്തരം നീക്കങ്ങളെ ശക്തമായി അപലപിക്കുന്നു. ഇത്തരം ശ്രമങ്ങള്‍ക്കെതിരെ കേരള ജനത ജാഗരൂകരായിരിക്കണമെന്നും പോളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.