അധ്യാപകന്റെ മാനസിക പീഡനം ; എന്‍ഐടി വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

Posted on: November 19, 2018 1:20 pm | Last updated: November 19, 2018 at 3:23 pm

മംഗളുരു: കര്‍ണാടകയില്‍ എന്‍ഐടി വിദ്യാര്‍ഥി കോളജ് കെട്ടിടത്തില്‍നിന്നും ചാടി ആത്മഹത്യ ചെയ്തു. മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ആനന്ദ് പഥക്(20)ആണ് മരിച്ചത്. കോളജിലെ ഒരു പ്രൊഫസറുടെ മാനസിക പീഡനത്തെത്തുടര്‍ന്നാണ് വിദ്യാര്‍ഥി ജീവനൊടുക്കിയതെന്ന് സഹപാഠികള്‍ ആരോപിച്ചു.

കോളജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന് മുകളില്‍നിന്ന് ചാടിയാണ് ആനന്ദ് ആത്മഹത്യ ചെയ്തത്. ഇതോടെ ആരോപണ വിധേയനായ അധ്യാപകനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തി. ആനന്ദിന് ഹാജര്‍ കുറവായതിനാല്‍ പരീക്ഷയില്‍ തോല്‍ക്കുമെന്ന് പറഞ്ഞ് അധ്യാപകന്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് സഹപാഠികള്‍ പറഞ്ഞു. അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.