Connect with us

Kerala

ശബരിമലയില്‍ പോലീസിന്റെ അമിത ഇടപെടല്‍ അനുവദിക്കാനാകില്ല; എജി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

Published

|

Last Updated

കൊച്ചി: ശബരിമലയില്‍ പോലീസിന്റെ അമിത ഇടപെടലെന്നും ഇത് അനുവദിക്കാനാകില്ലെന്നും ഹെക്കോടതി. സുപ്രീം കോടതി വിധി പാലിക്കാന്‍ ബാധ്യസ്ഥമാണെങ്കിലും വിധിയുടെ പേരില്‍ അമിത ഇടപെടല്‍ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കുട്ടികള്‍ ഉള്‍പ്പെടെ തീര്‍ഥാടനത്തിന് എത്തുന്നവര്‍ക്കു ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്്. തീര്‍ഥാടകരെ ബുദ്ധിമുട്ടിക്കരുത്. ശൗചാലയങ്ങളും കൂടിവെള്ളവും ഭക്തര്‍ക്ക് ഉറപ്പാക്കണം. യഥാര്‍ഥ ഭക്തര്‍ക്കു സുഗമമായി തീര്‍ത്ഥാടനം നടത്താന്‍ കഴിയണമെന്നും കോടതി പറഞ്ഞു.

ശബരിമലയില്‍ ഉത്തരവാദിത്തം ഏല്‍പ്പിച്ചിട്ടുള്ള പോലീസ് ഓഫിസര്‍മാര്‍ക്കു ജനങ്ങളെ നിയന്ത്രിച്ചു മുന്‍പരിചയമുണ്ടോയെന്നും കോടതി ആരാഞ്ഞു. ഉച്ചക്ക് അറ്റോര്‍ണി ജനറല്‍ നേരിട്ടു കോടതിയില്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. ശബരിമലയില്‍ ക്രമസമാധാന ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മുഴുവന്‍ വിവരങ്ങള്‍ നല്‍കാനും സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ ശബരിമലയിലെ മുന്‍ പരിചയം അറിയിക്കണം. സന്നിധാനത്ത് വെള്ളം ഒഴുക്കിവിടാന്‍ പോലീസിന് അധികാരം നല്‍കിയത് ആരാണെന്നും ഹൈക്കോടതി ചോദിച്ചു

Latest