ഗജ ചുഴലിക്കാറ്റ്: മത്സ്യത്തൊഴിലാളികള്‍ ചൊവ്വാഴ്ചവരെ കടലില്‍ പോകരുതെന്ന് മുന്നറിയപ്പ്

Posted on: November 17, 2018 6:19 pm | Last updated: November 18, 2018 at 9:13 am

തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദമായി ശക്തി കുറഞ്ഞ ഗജ ചുഴലിക്കാറ്റ് വീണ്ടും ചുഴലിക്കാറ്റായി രൂപപ്പെടാമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ ചൊവ്വാഴ്ചവരെ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

കൊച്ചി തീരത്തുനിന്നും ഏകദേശം 400 കിമി അകലെമാറിയാണ് നിലവില്‍ ന്യൂനമര്‍ദമുള്ളത്. കേന്ദ്രാ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അനുമാനമനുസരിച്ച് ഈ ചുഴലിക്കാറ്റ് വീണ്ടും പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കാനാണ് സാധ്യത. ചില അവസരങ്ങളില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 90കി.മി വരെയാകാമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധിക്യതര്‍ മുന്നറിയിപ്പ് നല്‍കി.