പാര്‍ലിമെന്റ് നടപടികള്‍ നിര്‍ത്തിവെക്കില്ലെന്ന് സിരിസേന

Posted on: November 16, 2018 6:04 pm | Last updated: November 16, 2018 at 6:04 pm

കൊളംബോ: ശ്രീലങ്കയില്‍ പാര്‍ലിമെന്റ് നടപടികള്‍ നിര്‍ത്തിവെക്കില്ലെന്ന് പ്രസി. മൈത്രിപാല സിരിസേന. ഏതൊരു സാഹചര്യത്തിലും അത്തരമൊരു നടപടിയുണ്ടാകില്ല. വിക്രമ സിംഗെയെ ഒഴിവാക്കി സിരിസേന പ്രധാന മന്ത്രി പദത്തില്‍ അവരോധിച്ച മഹിന്ദ രജപക്‌സെ പാര്‍ലിമെന്റിന്റെ വിശ്വാസം തേടുന്നതില്‍ രണ്ടു തവണ പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.

പാര്‍ലിമെന്റിന്റെ പാരമ്പര്യവും ജനാധിപത്യ മര്യാദകളും മുറുകെപ്പിടിക്കാന്‍ എല്ലാ അംഗങ്ങളും തയ്യാറാകണമെന്ന് സിരിസേന ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.