ഇതാ വാട്‌സാപ്പിന്റെ ഏറ്റവും പുതിയ ഫീച്ചറുകള്‍

Posted on: November 16, 2018 3:59 pm | Last updated: November 16, 2018 at 3:59 pm


നിരവധി ഫീച്ചറുകളുമായി പുതിയ വാട്സാപ്പ് പതിപ്പെത്തുന്നു. വെക്കേഷന്‍ മോഡ്, പ്രൈവറ്റ് റിപ്ലൈ എന്നീ ഫീച്ചറുകളാണ് ഏറ്റവും പുതിയ വാട്‌സാപ്പില്‍ വരാനിരിക്കുന്നത്. സന്ദേശങ്ങള്‍ മറ്റൊരാള്‍ക്ക് ഫോര്‍വേഡ് ചെയ്യുമ്പോള്‍ അതിന്റെ പ്രിവ്യൂ കാണിക്കുന്ന ഫീച്ചറും പരീക്ഷിക്കുകയാണ് വാട്സാപ്പ്.

ശരിയായ സന്ദേശമാണോ അയക്കുന്നതെന്ന് പരിശോധിക്കാനും ആവശ്യമെങ്കില്‍ സന്ദേശം അയക്കുന്നതില്‍ നിന്നും പിന്‍മാറാനും ഫോര്‍വേഡ് പ്രിവ്യൂ എന്ന ഫീച്ചര്‍ ഉപയോക്താവിനെ സഹായിക്കും. കൂടാതെ സന്ദേശങ്ങള്‍ അയക്കുന്നവരുടെ പട്ടികയില്‍ ഇനിയും ആളുകളെ ചേര്‍ക്കണമെങ്കില്‍ അതും ആവാം. വാട്സാപ്പ് ആന്‍ഡ്രോയിഡ് 2.18.325 ബീറ്റാ പതിപ്പില്‍ മാത്രമാണ്് ഈ ഫീച്ചര്‍ നിലവില്‍ വന്നിട്ടുള്ളത്.

പരീക്ഷണത്തിലിരിക്കുന്ന വാട്സ്ആപ്പിന്റെ മറ്റൊരു ഫീച്ചറാണ് പ്രൈവറ്റ് റിപ്ലൈ. ഗ്രൂപ്പുകളില്‍ വരുന്ന സന്ദേശങ്ങള്‍ അയക്കുന്നവരുമായി സ്വകാര്യ സന്ദേശങ്ങളയക്കുന്നതിനുള്ള ഫീച്ചറാണ് ഇത്. സന്ദേശങ്ങള്‍ക്ക് മുകളില്‍ ലോങ് പ്രസ് ചെയ്യുമ്പോള്‍, പ്രൈവറ്റ് റിപ്ലൈ എന്ന ഓപ്ഷന്‍ കാണാന്‍ സാധിക്കും. അത് തിരഞ്ഞെടുത്താല്‍ ആ ഗ്രൂപ്പ് അംഗവുമായുള്ള പ്രൈവറ്റ് ചാറ്റ് സാധ്യമാകും.