ത്യപ്തി ദേശായിക്കെതിരായ പ്രതിഷേധം : 250 പേര്‍ക്കെതിരെ കേസ്

Posted on: November 16, 2018 3:32 pm | Last updated: November 16, 2018 at 5:23 pm

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കെതിരെ വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധിച്ച കണ്ടാലറിയാവുന്ന 250 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയെന്നും വിമാനത്താവളത്തില്‍ പ്രതിഷേധങ്ങള്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചുവെന്നും കാണിച്ചാണ് നെടുമ്പാശ്ശേരി പോലീസ് കേസെടുത്തിരിക്കുന്നത്.

അതേ സമയം ത്യപ്തി ദേശായിയും സംഘവും ഇപ്പോഴും വിമാനത്താവളത്തില്‍ തുടരുകയാണ്. ഇവരോട് നിലപാടറിയിക്കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വന്തമായി യാത്രാ സൗകര്യവും താമസ സൗകര്യവും ഏര്‍പ്പെടുത്തിയാല്‍ സുരക്ഷ നല്‍കാമെന്ന് പോലീസ് ത്യപ്തി ദേശായിയെ അറിയിച്ചു. വിമാനത്താവളത്തില്‍ തങ്ങുന്നതിന് സയപരിധിയുള്ളതിനാല്‍ വേഗത്തില്‍ തീരുമാനമറിയിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. നേരത്തെ റവന്യു ഉദ്യോഗസ്ഥര്‍ തൃപ്തി ദേശായിയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടാണ് ഇവര്‍ അറിയിച്ചത്.