ഇന്ന് നട തുറക്കും; 22 വരെ നിരോധനാജ്ഞ

Posted on: November 15, 2018 7:29 pm | Last updated: November 16, 2018 at 10:50 am

പത്തനംതിട്ട: ശബരിമലയില്‍  22 രാത്രി വരെ നിരോധനാജ്ഞ തുടരും. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയാണ് നിരോധനാജ്ഞ. മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി ഇന്ന് നട തുറക്കാന്‍ ഇരിക്കെയാണ് ജില്ലാ കലക്ടര്‍ പി ബി നൂഹ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

തീര്‍ത്ഥാടകര്‍ക്കും വാഹനങ്ങള്‍ക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് തവണ നട തുറന്നപ്പോഴുണ്ടായ പ്രതിഷേധം ഇത്തവണയും ഉണ്ടാകുമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.
നേരത്തേ ചിത്തിര ആട്ടത്തിന് നട തുറന്നപ്പോഴും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട്  മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം പരാജയപ്പെട്ടിരുന്നു. യോഗം യുഡിഎഫും ബിജെപിയും ബഹിഷ്‌കരിക്കുകയായിരുന്നു.