മലബാര്‍ അടുക്കള ഗ്രൂപ്പില്‍ അഞ്ച് ലക്ഷം അംഗങ്ങള്‍

Posted on: November 14, 2018 6:38 pm | Last updated: November 14, 2018 at 6:38 pm

ദുബൈ: മലബാര്‍ അടുക്കളയില്‍ അഞ്ചു ലക്ഷം അംഗങ്ങളായതിന്റെ ആഘോഷ പരിപാടികള്‍ക്ക് ദുബൈ മലബാര്‍ അടുക്കള റെസ്റ്റോറന്റില്‍ തുടക്കം കുറിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലായി സജീവമായി അഞ്ച് ലക്ഷം അംഗങ്ങളുള്ള ഫെയ്‌സ്ബുക് കൂട്ടായ്മയാണ് മലബാര്‍ അടുക്കള.

നാല് വര്‍ഷത്തിനിടയില്‍ ധാരാളം പരിപാടികളും, പദ്ധതികളും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മലബാര്‍ അടുക്കളക്ക് ലോകത്തിന്റെ പല ഭാഗങ്ങളിലും നടത്താന്‍ സാധിച്ചുവെന്ന് സംഘാടകര്‍ പറഞ്ഞു. റെസിപ്പികളും റെസ്റ്റോറന്റ് റിവ്യൂകളും മറ്റു ഭക്ഷ്യസംബന്ധമായ ഫീച്ചറുകള്‍ അടങ്ങിയ മാഗസിന്‍,റെസിപ്പികള്‍ക്ക് മാത്രമായി മൊബൈല്‍ ആപ്ലിക്കേഷന്‍, റെസ്റ്റോറന്റ്, കുക്കറി ഷോകള്‍, പാചക മത്സരങ്ങള്‍, ഫുഡ് ഫെസ്റ്റിവല്‍, വിനോദ യാത്രകള്‍, കല-സാംസ്‌കാരിക പരിപാടികള്‍,വിനോദ യാത്രകള്‍, ഈവന്റുകള്‍, ബോധവത്ക്കരണ ക്ലാസ്സുകള്‍, സ്‌കൂളുകള്‍ ദത്ത് എടുത്ത് കൊണ്ടുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, നിരവധി കുടുംബങ്ങള്‍ക്ക് ഒരു മാസത്തെ ആഹാരം എന്ന പദ്ധതിയിലൂടെ ഭക്ഷണം എന്ന കാരുണ്യ പ്രവര്‍ത്തനം, മെഡിക്കല്‍ ക്യാമ്പുകള്‍, നിരവധി രോഗികള്‍ക്കും മലബാര്‍ അടുക്കള സഹായമെത്തിക്കാറുണ്ട്.

ഒപ്പം പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മാണത്തിനും മലബാര്‍ അടുക്കള നേതൃത്വം നല്‍കി വരാറുണ്ട്. പ്രളയവുമായി ബന്ധപ്പെട്ട് മലബാര്‍ അടുക്കള കേരളത്തിലുടനീളം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തിരുന്നു. ഇനിയും അനേകം പദ്ധതികളും, പരിപാടികളും അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നും അറിയിച്ചു.