ശബരിമല: തന്ത്രി കുടുംബവും രാജകുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും

Posted on: November 14, 2018 9:18 am | Last updated: November 14, 2018 at 11:35 am

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ തന്ത്രി കുടുംബത്തേയും പന്തളം രാജ കുടുംബത്തേയും സര്‍ക്കാര്‍ ചര്‍ച്ചക്ക് ക്ഷണിച്ചു. നാളെ ഉച്ചക്ക് ശേഷം മൂന്ന് മണിക്കാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. യുവതീ പ്രവേശന വിഷയത്തില്‍ പുനപ്പരിശോധനാ ഹരജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ നിശ്ചയിച്ച പശ്ചാത്തലത്തിലാണ് ചര്‍ച്ച.

ഈ ചര്‍ച്ചക്ക് മുമ്പ് രാവിലെ 11ന് വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗവും ചേരും. അതേ സമയം ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തന്ത്രി കുടുംബവുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് രാജകുടുംബം ഇതിനോട് പ്രതികരിച്ചു.