ഗാസ: ഇസ്റാഇൗലുമായി വെടിനിർത്തലിന് തയ്യാറെന്ന് ഹമാസ്

Posted on: November 13, 2018 9:43 pm | Last updated: November 13, 2018 at 9:43 pm

ഗാസാ സിറ്റി: ഇസ്‌റാഈലുമായി സംഘര്‍ഷം നിലനില്‍ക്കുന്ന ഗാസയില്‍ വെടിനിര്‍ത്തലിന് തയ്യാറാണെന്ന് ഹമാസ്. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍്ച്ചയിലാണ് ഹമാസ് വെടിനിര്‍ത്തലിന് സന്നദ്ധത അറിയിച്ചത്. ഇതോെട ഗാസയിൽ സംഘർത്തിന് അയവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗാസയില്‍ ഇന്നലെ ഇസ്‌റാഈല്‍ സേന നടത്തിയ റെയ്ഡിനിടെ എട്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച വൈകിട്ട് ഹമാസിന്റെ നിയന്ത്രണത്തിലുള്ള മേഖലയില്‍ നിന്ന് റോക്കറ്റാക്രമണം ഉണ്ടായെന്ന് ആരോപിച്ചായിരുന്നു ഇസ്‌റാഈല്‍ സൈന്യം ഗാസയില്‍ നുഴഞ്ഞുകയറി ആക്രമണം നടത്തിയത്. ഈ സാഹചര്യത്തിലാണ് വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ക്ക് ഈജിപ്ത് മുന്നിട്ടിറങ്ങിയത്.

ഹമാസും ഇസ്‌റാഈലും വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഉണ്ടായ ആക്രമണം വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ഐക്യരാഷ്ട്ര സഭയുടെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ആലോചനകള്‍ നടക്കുന്നത്.