നെയ്യാറ്റിന്‍കര സനല്‍ വധം: രണ്ട് പ്രതികള്‍ കീഴടങ്ങി

Posted on: November 13, 2018 8:38 pm | Last updated: November 14, 2018 at 10:24 am

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍ വധക്കേസില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികള്‍ കീഴടങ്ങി. ആത്മഹത്യ ചെയ്ത കേസില്‍ മുഖ്യപ്രതി ഹരികുമാറിന്റെ സുഹൃത്ത് ബിനു, ഡ്രൈവര്‍ രമേശ് എന്നിവരാണ് ചൊവ്വാഴ്ച വൈകീട്ട് കീഴടങ്ങിയത്. ഹരികുമാറിനെ രാവിലെ ആത്മഹത്യ ചെയ്ത നിലയില്‍ വീട്ടില്‍ കണ്ടെത്തിയിരുന്നു.

ഈ മാസം അഞ്ചിനാണ് സംഭവം. ബിനുവിന്റെ വീട്ടിലെത്തി മടങ്ങുന്നതിനിടെ കാര്‍ പാര്‍ക്ക് ചെയ്തതിനെ ചൊല്ലി ഹരികുമാര്‍ സനലുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ സനലിനെ മറ്റൊരു വാഹനത്തിന്റെ മുന്നിലേക്ക് തള്ളുകയും വാഹനമിടിച്ച് സനല്‍ മരിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഹരികുമാറിനെ ഒരാഴ്ചക്ക് ശേഷമാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

ഹരികുമാറിനൊപ്പം ബിനുവും ഒളിവില്‍ പോയിരുന്നു. ഇരുവരും രക്ഷപ്പെടാന്‍ ശ്രമിച്ച കാര്‍ ബിനുവിന്റെ ബന്ധുവീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു.