ശബരിമല യുവതീ പ്രവേശനം: പുന:പരിശോധന ഹരജികള്‍ സുപ്രീം കോടതി പരിഗണിച്ചു ; തീരുമാനം അല്‍പ്പ സമയത്തിനകം

Posted on: November 13, 2018 3:31 pm | Last updated: November 13, 2018 at 6:26 pm

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിച്ചു.. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌യുടെ ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

ഹരജിക്കാര്‍ക്കും അഭിഭാഷകര്‍ക്കും ഇവിടേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല . പത്ത് മിനുട്ടോളം മാത്രമെടുത്ത നടപടിക്രമങ്ങള്‍ക്ക് ശേഷം ചീഫ് ജസ്റ്റിസ് പുറത്തേക്ക് പോയി. തീരുമാനം അല്‍പ്പ സമയത്തിനകം കോടതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കില്ലെന്ന് ചീഫ് ജസ്റ്റിസ് നേരത്തെ അറിയിച്ചിരുന്നു. 49 പുന: പരിശോധന ഹരജികളാണ് കോടതി പരിഗണിച്ചത്.