Connect with us

National

ശബരിമല: റിട്ട് ഹരജികള്‍ പരിഗണിക്കുക റിവ്യൂ ഹരജികള്‍ക്കു ശേഷം

Published

|

Last Updated

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീ പ്രവേശനത്തിന് അനുകൂലമായി സുപ്രീം കോടതി വിധിക്കെതിരെ സമര്‍പ്പിച്ച റിട്ട് ഹരജികള്‍ പരിഗണിക്കുന്നത് മാറ്റി. റിവ്യൂ ഹരജികള്‍ക്കു ശേഷം റിട്ട് ഹരജികള്‍ പരിഗണിക്കാനാണ് കോടതി തീരുമാനം.

ഇന്ന് ഉച്ചക്കു ശേഷം മൂന്നിനാണ് റിവ്യൂ ഹരജികള്‍ പരിഗണിക്കുന്നത്. ഹരജികളില്‍ കോടതി വാദം കേള്‍ക്കുകയാണെങ്കില്‍ ഇതോടൊപ്പം റിട്ടുകളും പരിഗണിക്കു. അതേസമയം, റിവ്യൂ ഹരജികള്‍ തള്ളുകയാണെങ്കില്‍ റിട്ടുകള്‍ വേറെ തന്നെ പരിഗണിക്കാനാണ് നീക്കം.

Latest