Connect with us

Kerala

ജനമുന്നേറ്റ യാത്രയുടെ സദസിലേക്ക് മദ്യക്കുപ്പിയെറിഞ്ഞ യുവാവ് പിടിയില്‍

Published

|

Last Updated

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ജനമുന്നേറ്റ യാത്രയുടെ സദസിലേക്ക് മദ്യക്കുപ്പിയെറിഞ്ഞ യുവാവ് പിടിയില്‍.വിനേഷ്(38)എന്ന യുവാവിനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ആനാവൂര്‍ നാഗപ്പന്‍ സംസാരിക്കവെയാണ് വിനേഷ് ബിയര്‍ കുപ്പിയെറിഞ്ഞത്.

ആറ്റിങ്ങല്‍ ബി സത്യന്‍ എംഎല്‍എ നയിക്കുന്ന ജനമുന്നേറ്റ യാത്രയുടെ വേദിയിലാണ് സംഭവം നടന്നത്. കോണ്‍ഗ്രസ് പാര്‍്ട്ടി ഓഫീസിന് സമീപത്തുനിന്നുമാണ് കുപ്പിയേറുണ്ടായത്. എറിഞ്ഞ കുപ്പി എംഎല്‍എയുടെ ദേഹത്ത് പതിച്ചെങ്കിലും പരുക്കേറ്റില്ല.