Connect with us

Kannur

അല്‍മഖര്‍: കാന്തപുരം പ്രസിഡന്റ്, സുഹൈല്‍ തങ്ങള്‍ വര്‍ക്കിംഗ് പ്രസി.

Published

|

Last Updated

പ്രസിഡന്റ്, വര്‍ക്കിംഗ് പ്രസിഡന്റ്

തളിപ്പറമ്പ: കന്‍സുല്‍ ഉലമാ ചിത്താരി കെ പി ഹംസ മുസ്‌ലിയാരുടെ നിര്യാണം മൂലം ഒഴിവ് വന്ന അല്‍ മഖര്‍ സുന്നിയ്യയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെയും വര്‍ക്കിംഗ് പ്രസിഡന്റായി സയ്യിദ് മുഹമ്മദ് സുഹൈല്‍ അസ്സഖാഫിയെയും ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു.

അല്‍ മഖര്‍ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കെ പി അബൂബക്കര്‍ മൗലവി പട്ടുവം, സയ്യിദ് സഅദുദ്ദീന്‍ തങ്ങള്‍, സയ്യിദ് മുഹമ്മദ് സുഹൈല്‍ അസ്സഖാഫ് മടക്കര, എം വി അബ്ദുര്‍റഹ്മാന്‍ ബാഖവി, പി അബ്ദുല്‍ ഹകീം സഅദി, പി കെ അലി കുഞ്ഞി ദാരിമി, പ്രൊഫ. യു സി അബ്ദുല്‍ മജീദ്, കെ എ മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, പി എം മുസ്തഫ ഹാജി പനാമ, കെ പി കമാലുദ്ദീന്‍ മൗലവി, ആ ര്‍ പി ഹുസൈന്‍, കെ പി അബ്ദുസ്വമദ് അമാനി, കെ പി അബ്ദുജബ്ബാര്‍ ഹാജി പ്രസംഗിച്ചു.

Latest