ഭരണ നിര്‍വഹണ കേന്ദ്രങ്ങള്‍ പൗരാവകാശത്തിന്റെ കാവല്‍ ഭിത്തികളാകണം: കാന്തപുരം

Posted on: November 12, 2018 1:42 pm | Last updated: November 12, 2018 at 1:42 pm
SHARE

തിരൂരങ്ങാടി: വിശ്വാസികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെയും സംവിധാനങ്ങളെയും സ്വാര്‍ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു.

കുണ്ടൂര്‍ ഉസ്താദ് 13-ാം ഉറൂസിന്റെ സമാപന സമ്മേളനത്തില്‍ ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യാ രാജ്യം സഹസ്രാബ്ദങ്ങളായി സംരക്ഷിച്ച് പോരുന്ന പാരസ്പര്യത്തിന്റെ ജീവസ്സുറ്റ മാതൃകകളാവാന്‍ ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കണം.
ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യത്തിന്റെയും പൗരവകാശത്തിന്റെയും കരുത്തുറ്റ കാവല്‍ ഭിത്തികളാവുമ്പോഴാണ് ഭരണ നിര്‍വഹണ കേന്ദ്രങ്ങളും അധികാരികളും രാജ്യത്തിന്റെ അഭിമാനമായി മാറുന്നത്.

രാഷ്ട്ര പുരോഗതിയുടെയും മാനവ സ്‌നേഹത്തിന്റെയും ഉദാത്ത മാതൃകകള്‍ പ്രയോഗവത്കരിച്ച പ്രവാചകരുടെ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കാന്തപുരം വിശ്വാസികളോട് ആഹ്വാനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here