ബാബ്‌രി കേസ്: നേരത്തെ വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

Posted on: November 12, 2018 12:09 pm | Last updated: November 12, 2018 at 1:43 pm

ന്യൂഡല്‍ഹി: രാമജന്മഭൂമി-ബാബ്‌രി മസ്ജിദ് കേസില്‍ നേരത്തെ വാദം കേള്‍ക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട അപ്പീലുകള്‍ ജനുവരി ആദ്യ വാരത്തില്‍ യുക്തമായ ബഞ്ച് പരിഗണിക്കുമെന്ന് ഉത്തരവിട്ടു കഴിഞ്ഞതാണെന്നും അതിനാല്‍ നേരത്തെ വേണമെന്ന ഹരജി അനുവദിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എസ് കെ കൗള്‍ എന്നിവര്‍ പറഞ്ഞു. അഖില്‍ ഭാരത് ഹിന്ദു മഹാസഭക്കു വേണ്ടി അഡ്വ. ബാരുണ്‍ കുമാര്‍ സിന്‍ഹ സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്.

2.77 ഏക്കര്‍ വരുന്ന ഭൂമി സുന്നി വഖ്ഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, രാം ലല്ല എന്നീ മൂന്നു കക്ഷികള്‍ക്കായി വീതിച്ചു നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരെ 14ല്‍ പരം ഹരജികള്‍ ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്.