അന്വേഷണത്തില്‍ തൃപ്തിയില്ല; സനല്‍കുമാറിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്‌

Posted on: November 10, 2018 8:36 pm | Last updated: November 11, 2018 at 2:25 pm

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി ബി ഹരികുമാര്‍ റോഡിലേക്ക് തള്ളിയിട്ടതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട സനല്‍കുമാറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കും. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടി തിങ്കളാഴ്ചയാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുക. കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. കേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ ഇപ്പൊഴും ഒളിവിലാണ്. ഇയാള്‍ ഉടന്‍ കീഴടങ്ങിയേക്കുമെന്നാണ് വിവരം.

അതേസമയം, സനല്‍കുമാറിന്റെ ഭാര്യക്ക് ജോലി നല്‍കാന്‍ പോലീസ് സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു. സനലിന്റെ കുടുംബം നല്‍കിയ അപേക്ഷയില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് ജോലിക്ക് മുഖ്യമന്ത്രിക്ക് ശിപാര്‍ശ നല്‍കിയത്.