Connect with us

Gulf

സഊദിയില്‍ മൂന്ന് മാസത്തിനിടെ 48,000 സ്വദേശി വനിതകള്‍ ജോലിയില്‍ പ്രവേശിച്ചു

Published

|

Last Updated

ദമ്മാം: ഇക്കഴിഞ്ഞ മൂന്ന് മാസത്തിനിടെ 48,000 സ്വദേശി വനിതകള്‍ സ്വകാര്യ മേഖലയില്‍ ജോലിയില്‍ പ്രവേശിച്ചതായി സഊദി തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയം അറിയിച്ചു. 2017 നെ അപേക്ഷിച്ച് 8.8 ശതമാനം വര്‍ധനയാണിത്.
ഏറ്റവും പുതിയ കണക്ക് പ്രകാരം 5,98,400 സഊദി വനിതകളാണ് സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നത്.

മെഡിക്കല്‍, ടെലികമ്മ്യൂണിക്കേഷന്‍, എന്‍ജിനീയറിംഗ്, വാണിജ്യ, വ്യവസായം, അക്കൗണ്ടിംഗ് തുടങ്ങിയ വിവിധ മേഖലകളില്‍ സ്വദേശി വനിതകള്‍ക്ക് ജോലി ലഭ്യമാക്കുന്നതിന് സര്‍ക്കാറിന്റെ 18 പതിനെട്ട് വകുപ്പുകള്‍ സംയുക്തതായി പ്രവര്‍ത്തിക്കുന്നതായി മന്ത്രാലയം അറിയിച്ചു.പന്ത്രണ്ട് വിഭാഗം വാണിജ്യ സ്ഥാപനങ്ങളില്‍ സഊദിവത്കരണ പദ്ധതി പൂര്‍ത്തിയാവുന്നതോടെ നിരവധി വനിതകള്‍ ജോലിയില്‍ പ്രവേശിക്കുമെന്ന്് മന്ത്രാലയം വ്യക്തമാക്കി.

Latest