‘ശ്രീധരന്‍പിള്ളയെ ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യ്’- പോലീസിനെ വെല്ലുവിളിച്ച് എംടി രമേശ്

Posted on: November 10, 2018 12:46 pm | Last updated: November 10, 2018 at 6:41 pm

കോഴിക്കോട്: ശബരിമല വിവാദ പ്രസംഗത്തിന്റെ പേരില്‍ ശ്രീധരന്‍പിള്ളക്കെതിരെ കേസെടുത്ത പോലീസ് നടപടിയെ വെല്ലുവിളിച്ചുകൊണ്ട് ബിജെപി നേതാവ് എംടി രമേശ്. ശ്രീധരന്‍പിള്ളക്കെതിരെ കേസെടുത്ത കസബ സ്റ്റേഷന്റെ മുന്നിലൂടെ ശ്രീധരന്‍പിള്ളയുടെ യാത്ര കടന്നുപോകുമെന്നും പോലീസിന് ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യട്ടെയെന്നും രമേശ് പറഞ്ഞു.

ശ്രീധരന്‍പിള്ള നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയില്‍ പ്രസംഗിക്കവെയാണ് രമേശ് പോലീസിനെ വെല്ലുവിളിച്ചത്. 16ന് ശബരിമല നട തുറക്കുമ്പോള്‍ ശ്രീധരന്‍പിള്ള ശബരിമലയിലുണ്ടാകും. പോലീസിന് ധൈര്യമുണ്ടെങ്കില്‍ തടയാമെന്നും രമേശ് പറഞ്ഞു. അതേ സമയം കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീധരന്‍പിള്ള ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് ചൊവ്വാഴ്ച കോടതി പരിഗണിക്കും വരെ അറസ്റ്റുണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.യുവമോര്‍ച്ച സംസ്ഥാന സമതിയോഗത്തില്‍വെ്ച്ച് നടത്തിയ പ്രസംഗത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.