ബ്രക്‌സിറ്റ് :യുകെയില്‍ ഗതാഗത മന്ത്രി രാജിവെച്ചു

Posted on: November 10, 2018 9:57 am | Last updated: November 10, 2018 at 12:25 pm

ലണ്ടന്‍: ബ്രക്‌സിറ്റുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് മന്ത്രിസഭയില്‍ വീണ്ടും രാജി. ഗതാഗത മന്ത്രി ജോ ജോണ്‍സണ്‍ ആണ് അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് രാജിവെച്ചത്. ബ്രക്‌സിറ്റുമായി ബന്ധപ്പെട്ട് നേരത്തെ രാജിവെച്ച വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സന്റെ സഹോദരനാണ് ജോ ജോണ്‍സണ്‍.

ബ്രക്‌സിറ്റ് വലിയ അബദ്ധമാണെന്നും രാജ്യത്ത് വീണ്ടും ഹിതപരിശോധന നടത്തണമെന്നും ജോ ആവശ്യപ്പെട്ടു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.