Connect with us

International

ആഗോളതലത്തില്‍ പ്രതുത്പാദനക്ഷമതാ നിരക്ക് ഇടിഞ്ഞു

Published

|

Last Updated

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ പ്രത്യുത്പാദനക്ഷമതാ നിരക്കില്‍ വന്‍ ഇടിവുണ്ടായതായി ഗവേഷകര്‍. 1950 മുതല്‍ 2017വരെയുള്ള പ്രവണതകളെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷണം നടന്നത്. ആഗോളതലത്തില്‍ പകുതിയിലേറെ രാജ്യങ്ങള്‍ ഈ ഭീഷണി നേരിടുന്നുണ്ടെന്നും കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ വന്‍ കുറവ് നേരിടുന്നുണ്ടെന്നും ലാന്‍സെറ്റില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തില്‍ ഗവേഷകര്‍ പറയുന്നു.

പല രാജ്യങ്ങളിലെയും ജനസംഖ്യയില്‍ കുട്ടികളുടെ അനുപാതം മറ്റുള്ളവരുടെ ആനുപാതവുമായി താരതമ്യം ചെയ്യുമ്പോള്‍ കുട്ടികളുടെ എണ്ണം താഴേക്ക് പോയിട്ടുണ്ട്. വലിയ ആശ്ചര്യമുണ്ടാക്കുന്നതാണ് ഈ ഗവേഷണ ഫലമെന്ന് വിദഗ്ധര്‍ പറയുന്നു. സമൂഹത്തില്‍ പ്രായമായവരുടെ എണ്ണം കൂടുകയും കുട്ടികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന പ്രവണത ഏറിവരികയാണ്. 1950ല്‍ ശരാശരി ഒരു സ്ത്രീക്ക് അവരുടെ ജീവിതകാലത്തിനിടക്ക് 4.7 കുട്ടികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ നോക്കുമ്പോള്‍, ആഗോള തലത്തില്‍ പ്രത്യുത്പാദനാക്ഷമത കുറഞ്ഞതായും ഒരു സ്ത്രീക്ക് ശരാശരി 2.4 കുട്ടികള്‍ മാത്രമാണ് ജനിക്കുന്നതെന്നും ഗവേഷകര്‍ കണ്ടെത്തി. അതേസമയം ചില രാജ്യങ്ങളില്‍ ഉത്പാദന ക്ഷമത ഇപ്പോഴും ശക്തമാണ്.

നൈജറിലെ ഉത്പാദനക്ഷമതാ നിരക്ക് 7.1ആണ്. അതേസമയം സിറപ്‌സില്‍ ഇത് ഒരു ശതമാനത്തിലേക്ക് താഴുന്നു. ഇവിടെ ശരാശരി ഒരു സ്ത്രീക്ക് ഒരു കുട്ടി എന്ന തോതിലാണ് ഉത്പാദന നിരക്ക്.
ഏതൊരു രാജ്യത്തിന്റെയും ശരാശരി പ്രത്യുത്പാദനക്ഷമതാ നിരക്ക് 2.1ന് താഴേക്ക് എത്തുമ്പോള്‍ ഇവിടെയുള്ള ജനസംഖ്യാ നിരക്കും കുത്തനെ താഴേക്ക് വരുമെന്നാണ് പഠനം. 1950കളില്‍ ആഗോളതലത്തില്‍ ഒരൊറ്റ രാജ്യത്തിന്റെയും പ്രത്യുത്പാദനക്ഷമതാ നിരക്ക് 2.1ന് താഴേക്ക് എത്തിയിരുന്നില്ല.

സാമ്പത്തികമായി ഏറെ മുന്നിട്ട് നില്‍ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്ക, ദക്ഷിണ കൊറിയ, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളുമാണ് പ്രത്യുത്പാദനാ ക്ഷമതാ നിരക്കില്‍ ഏറ്റവും പിറകിലുള്ളത്. അതേസമയം, പ്രത്യുത്പാദനക്ഷമതാ നിരക്കിലുള്ള ഇടിവ് ഒറ്റയടിക്ക് ജനസംഖ്യയെ ബാധിക്കില്ല. ഇതിന് ചിലപ്പോള്‍ തലമുറകള്‍ തന്നെ മാറേണ്ടിവരും. ലോകത്തെ പകുതിയോളം രാജ്യങ്ങള്‍ അവര്‍ക്കാവശ്യമായ പ്രത്യുത്പാദന ക്ഷമത കൈവരിക്കുമ്പോള്‍, പകുതിയോളം രാജ്യങ്ങള്‍ ഇതില്‍ താഴേക്ക് വരുന്നതായി ഗവേഷകര്‍ കണ്ടെത്തി.

Latest