Connect with us

National

ടിപ്പുജയന്തി ആഘോഷത്തിനെതിരെ കുടകില്‍ നാളെ ബന്ദ്

Published

|

Last Updated

ബെംഗളൂരു: നാളെ നടക്കുന്ന ടിപ്പുജയന്തി ആഘോഷത്തിനെതിരെ കുടക് ജില്ലയില്‍ വിവിധ ഹിന്ദുസംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തു. ടിപ്പുജയന്തി വിരോധി ജില്ലാ പ്രസിഡന്റ് എം ബി അഭിമന്യുകുമാര്‍ വാര്‍ത്താസമ്മേളനത്തിലാണ് ബന്ദ് വിവരം പ്രഖ്യാപിച്ചത്. ടിപ്പുജയന്തി ആഘോഷമായ നാളെ കുടക് ജില്ലയില്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കുടകിലെ കൊടവ സമുദായം ടിപ്പുജയന്തി ആഘോഷത്തിനെതിരാണ്. കുടകില്‍ നിന്നുള്ള ബി ജെ പിയുടെ എം പി പ്രതാപ് സിംഹ രണ്ടാഴ്ച മുമ്പെ ടിപ്പുജയന്തി ആഘോഷത്തെ എതിര്‍ത്ത് രംഗത്ത് വന്നിരുന്നു.

---- facebook comment plugin here -----

Latest