നടന്‍ ദിലീപിന് വിദേശയാത്രക്ക് അനുമതി

Posted on: November 9, 2018 1:27 pm | Last updated: November 9, 2018 at 1:27 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ കോടതി അനുമതി നല്‍കി. സനിമ ഷൂട്ടിങ്ങിനായി വിദേശത്ത് പോകാന്‍ അനുമതി തേടി ദിലീപ് കോടതിയെ സമീപിക്കുകയായിരുന്നു.

നവംബര്‍ 15 മുതല്‍ വിദേശ യാത്ര നടത്താനാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചിരിക്കുന്നത്. വിദേശയാത്രക്ക് അനുമതി നല്‍കരുതെന്ന പ്രോസിക്യൂഷന്റെ ആവശ്യം നിരാകരിച്ചാണ് കോടതി ഉത്തരവ്. ഇതിന് മുമ്പും ദിലീപിന് വിദേശത്ത് പോകാന്‍ കോടതി അനുമതി നല്‍കിയിരുന്നു.