കവര്‍ന്ന എടിഎം ഉപയോഗിച്ച് പണം പിന്‍വലിക്കുന്ന യുവതിയുടെ ദ്യശ്യങ്ങള്‍ പുറത്ത്

Posted on: November 9, 2018 11:14 am | Last updated: November 9, 2018 at 1:14 pm

കോഴിക്കോട്:കവര്‍ന്നെടുത്ത എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്ന യുവതിയുടെ സിസിടിവി ദ്യശ്യങ്ങള്‍ പുറത്ത്. കോഴിക്കോട് നന്‍മണ്ടയിലെ എടിഎം സെന്ററില്‍നിന്നും യുവതി പണം പിന്‍വലിക്കുന്ന ദ്യശ്യങ്ങള്‍ പോലീസ് തന്നെയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

എടിഎം കാര്‍ഡ് സൂക്ഷിച്ച പഴ്‌സിലുണ്ടായിരുന്ന ഡയറിയില്‍ എഴുതിവെച്ച പിന്‍നമ്പര്‍ ഉപയോഗിച്ചാണ് യുവതി പല തവണയായി 36,000 രൂപ പിന്‍വലിച്ചതെന്ന് കസബ പോലീസ് പറഞ്ഞു. അതേ സമയം മുഖം മറച്ചാണ് യുവതി എടിഎം സെന്ററില്‍ കയറിയതെന്നതിനാല്‍ ആളെ തിരിച്ചറിയാനായിട്ടില്ല. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് കസബ പോലീസ് എസ്‌ഐ. വി സജിത്ത് അറിയിച്ചു.