ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ജിഎസ്ടി ഒഴിവാക്കണം; സി മുഹമ്മദ് ഫൈസി മന്ത്രി തോമസ് ഐസക്കിനെ കണ്ടു

Posted on: November 8, 2018 5:16 pm | Last updated: November 8, 2018 at 5:16 pm

മലപ്പുറം: സര്‍ക്കാറിന് കീഴില്‍ ഹജ്ജിന് പോകുന്നവരില്‍ നിന്ന് ടിക്കറ്റിന്മേല്‍ 18 ശതമാനം ജിഎസ്ടി ഈടാക്കുന്നത് തീര്‍ത്ഥാടകര്‍ എന്ന പരിഗണനയില്‍ എടുത്തുകളയുകയോ, സാധാരണ യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നത് പോലെ അഞ്ച് ശതമാനം മാത്രമാക്കി ചുരുക്കുകയോ ചെയ്യണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ആവശ്യപ്പെട്ടു.

സെന്‍ട്രല്‍ ജിഎസ്ടി കൗണ്‍സിലില്‍ ഇക്കാര്യം ഉന്നയിച്ച് ഹാജിമാരുടെ ഈ ന്യായമായ ആവശ്യം നേടിത്തരണമെന്ന് ആവശ്യപ്പെട്ട് ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്കിന് നിവേദനം നല്‍കി. വേണ്ടത് ചെയ്യാമെന്ന് മന്ത്രി ഉറപ്പ് നല്‍കി.