ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥനടക്കം നാല് പേര്‍ കൊല്ലപ്പെട്ടു

Posted on: November 8, 2018 3:24 pm | Last updated: November 8, 2018 at 5:10 pm
SHARE

ദന്തെവാഡ: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനടക്കം നാല് പേര്‍ കൊല്ലപ്പെട്ടു. ദന്തെവാഡ ജില്ലിയലെ ബച്ചേലിയില്‍ മാവാവാദികള്‍ ബസില്‍ നടത്തിയ ബോംബ് സ്‌ഫോടനത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.

രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മാര്‍ക്കറ്റില്‍നിന്നും സാധനങ്ങളുമായി സിഐഎസ്ഫ് ക്യാമ്പിലേക്ക് വരികയായിരുന്ന വാഹനമാണ് തകര്‍ക്കപ്പെട്ടത്. നിയമസഭാ തിരഞ്ഞെടപ്പ് നടക്കാനിരിക്കെ തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്നാഹ്വാനം ചെയ്ത് മാവോവാദികള്‍ തുടര്‍ച്ചയായി ആക്രമണം നടത്തിവരികയാണ്. നാല് ദിവസം മുമ്പ് ഇവര്‍ നടത്തിയ ആക്രമണത്തിലും നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here