സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍െ പ്രവിശ്യ സന്ദര്‍ശനങ്ങള്‍ക്ക് തുടക്കമാായി

Posted on: November 8, 2018 1:48 pm | Last updated: November 8, 2018 at 1:48 pm

ദമ്മാം: സഊദി രഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പ്രവിശ്യാ സന്ദര്‍ശനങ്ങള്‍ക്ക് തുടക്കമായി. അല്‍ഖസീമില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ നിരവധി വികസന പദ്ദതികള്‍ക്ക് അദ്ദേഹം പ്രഖ്യാപിച്ചു. സന്ദര്‍ശനത്തോടനുബന്ധിച്ച് തടവുകാരെ മോചിപ്പിക്കാന്‍ രാജാവ് ഉത്തരവിട്ടു. വ്യക്തികളുമായി പത്ത് ലക്ഷം വരെയുള്ള ബാധ്യത രാജാവ് ഏറ്റെടുക്കും.

16 ബില്ല്യന്‍ റിയാല്‍ വരുന്ന 600 ല്‍പരം വരുന്ന പദ്ധതികളാണ് മേഖലയുടെ വികസനത്തിന്നായി പ്രഖ്യാപിച്ചിട്ടുള്ളത്.വിദ്യഭ്യാസ മേഖലക്കു 109 ബില്യന്‍ റിയാല്‍ പ്ര്ഖ്യാപിച്ചു.കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും രാജാവിനെ അനുഗമിക്കുന്നുണ്ട്. സന്ദര്‍ശനത്തോടനുബന്ധിച്ച് മേഖലയിലെ പലരുടേയും വീടുകളിലു അദ്ദേഹം സന്ദര്‍ശനം നടത്തി.