Connect with us

Gulf

ഗള്‍ഫ് രാജ്യങ്ങളില്‍ പ്രതിദിനം പത്ത് ഇന്ത്യന്‍ തൊഴിലാളികള്‍ മരിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളില്‍ പ്രതിദിനം മരിക്കുന്ന തൊഴിലാളികളില്‍ പത്ത് പേര്‍ ഇന്ത്യക്കാര്‍. ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ 2012 മുതല്‍ 2018 മധ്യം വരെ മരിച്ചത് 24,570 ഇന്ത്യക്കാരാണ്. വിവരാവാകാശ നിയമപ്രകാരം കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്‌സ് ഇനീഷേറ്റീവ് പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ വെങ്കടേഷ് നായകിന് ലഭിച്ച വവിവരങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, കുവൈത്ത്, സഊദി അറേബ്യ, യുഎഇ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ലഭ്യമായത്. കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൂര്‍ണമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

സഊദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്നത്. 2012-2018 കാലയളവില്‍ 10,416 തൊഴിലാളികളാണ് ഇവിടെ മരിച്ചത്. ഏറ്റവും കുറവ് ബഹ്‌റൈനിലാണ്. ഇവിടെ ഈ കാലയളവില്‍ മരിച്ചത് 1317 തൊഴിലാളികളാണ്.

Latest