കര്‍ണാടകയിലെ വിജയം ഇന്ത്യയാകെ ആവര്‍ത്തിക്കും: മന്ത്രി യു ടി ഖാദര്‍

Posted on: November 7, 2018 1:19 pm | Last updated: November 7, 2018 at 1:19 pm

ദുബൈ: കര്‍ണാടക ഉപ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നണി നേടിയ വിജയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യയിലാകെ ആവര്‍ത്തിക്കുമെന്ന് കര്‍ണാടക നഗര വികസന മന്ത്രി യു ടി ഖാദര്‍. ദുബൈയില്‍ സിറാജിനോട് സംസാരിക്കുകയായിരുന്നു മന്ത്രി. ബെല്ലാരിയില്‍ അടക്കം എല്ലായിടത്തും വലിയ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സഖ്യം വിജയിച്ചത്. കേന്ദ്ര സര്‍ക്കാരിനോട് ജനങ്ങള്‍ക്കുള്ള വിരോധം എത്ര മാത്രമെന്ന് ഇത് വ്യക്തമാക്കുന്നു.

ജനങ്ങളെ ദ്രോഹിക്കുന്ന ബി ജെ പി ക്ക് ഇനി ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയില്ല. ശിവമോഗയില്‍ കോണ്‍ഗ്രസ് തോറ്റത് നേരിയ വോട്ടുകള്‍ക്കാണ്. അവിടെ കഴിഞ്ഞ തവണ ബി ജെ പി ഒന്നര ലക്ഷത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ചിരുന്നു. ഇത്തവണ ഭൂരിപക്ഷം 50000 ല്‍ താഴെയാണ്. -യു ടി ഖാദര്‍ ചൂണ്ടിക്കാട്ടി.

ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രവര്‍ത്തിക്കുന്ന സിറാജ്, പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് പവലിയനും മന്ത്രി സന്ദര്‍ശിച്ചു. പ്രിയദര്‍ശിനിയില്‍ കെ എം നൗശാദ്, നാസര്‍ വരിക്കോളി, കെ എം റശീദ് എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.