വത്സന്‍ തില്ലങ്കേരിയുടെ ആചാര ലംഘനം ദേവസ്വം ബോര്‍ഡ് അന്വേഷിക്കും

Posted on: November 6, 2018 3:51 pm | Last updated: November 6, 2018 at 8:00 pm
വത്സന്‍ തില്ലങ്കേരി പതിനെട്ടാംപടിയില്‍

സന്നിധാനം:ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ കയറിയത് അന്വേഷിക്കുമെന്ന് ദേവസ്വം ബോര്‍ഡ്. പതിനെട്ടാം പടി കയറുന്നത് ഇരുമുടിക്കെട്ടുമായി വേണം എന്നാണ് ക്ഷേത്രാചാരം.

പതിനെട്ടാം പടിക്ക് മുന്നില്‍ പ്രതിഷേധിക്കാനെത്തിയവരെ അഭിസംബോധന ചെയ്യാനാണ് വത്സന്‍ തില്ലങ്കേരി പതിനെട്ടാം പടിക്ക് മുകളില്‍ കയറിയത്.  പോലീസ് മൈക്കിലൂടെ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത വല്‍സന്‍ തില്ലങ്കേരിയുടെ നപടിയും വിവാദമായിരുന്നു.