റോഡിലേക്ക് തള്ളിയിട്ട യുവാവ് കാറിടിച്ച് മരിച്ച സംഭവം; ഡിവൈഎസ്പിക്കെതിരെ കൊലക്കുറ്റത്തിന് കേസ്

Posted on: November 6, 2018 9:33 am | Last updated: November 6, 2018 at 11:53 am

തിരുവനന്തപുരം: വാഹനം മാറ്റിയിടുന്നതിനെ ചൊല്ലിയുള്ള വാക്കു തര്‍ക്കത്തിനിടെ യുവാവ് വാഹനമിടിച്ചു മരിച്ച സംഭവത്തില്‍ ഡിവൈഎസ്പി ഹരിശങ്കറിനെതിരെ നെയ്യാറ്റിന്‍കര പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. സംഭവത്തിന് ശേഷം ഡിവൈഎസ്പി ഒളിവില്‍ പോയിരിക്കുകയാണ്.

നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരിശങ്കറും സനല്‍കുമാര്‍ എന്ന യുവാവും തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണു സംഭവം. ഹരിശങ്കര്‍ യുവാവിനെ നടുറോഡിലേക്കു തള്ളിയിട്ടപ്പോള്‍ അതുവഴി വന്ന കാറിടിച്ചാണ് സനല്‍ സകുമാര്‍ മരിച്ചത്. നിസ്സാരകാര്യത്തിനു യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചെന്നും പരാതിയുണ്ട്.