ഡിവൈഎസ് പി യുമായി തർക്കത്തിനിടെ വാഹനം ഇടിച്ച് യുവാവ് മരിച്ചു

Posted on: November 6, 2018 12:57 am | Last updated: November 6, 2018 at 9:59 am

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഡിവൈഎസ് പി യുമായി തർക്കത്തിനിടെ യുവാവ് വാഹനം ഇടിച്ച് മരിച്ചു. നെയ്യാറ്റിൻകര കാവുവിള സ്വദേശി സനൽ (32) ആണ് മരിച്ചത്. വണ്ടി മാറ്റുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിനിടെയാണ് അപകടം. സംഭവത്തെത്തുടർന്ന് ഡിവൈഎസ്പി ഹരികുമാർ ഒളിവിൽ പോയതായി റിപ്പോർട്ടുകളുണ്ട്.

സനലിനെ ഡിവൈഎസ്പി ആശുപത്രിയിൽ കൊണ്ടുപോയില്ല എന്ന് നാട്ടുകാർ ആരോപിക്കുന്നു. യുവാവിനെ ഡിവൈഎസ്പി മർദ്ദിച്ചതായി ആരോപണമുണ്ട്. സംഭവസ്ഥലത്ത് പോലീസിനെതിരെ നാട്ടുകാർ പ്രതിഷേധിക്കുകയാണ്.