Connect with us

Gulf

ട്രാഫിക് സിഗ്‌നല്‍ മറികടക്കുന്നതിന് അബുദാബിയില്‍ 39 നടപ്പാലങ്ങള്‍

Published

|

Last Updated

അബുദാബി : അബുദാബി നഗരത്തിലെ ട്രാഫിക് സിഗ്‌നല്‍ മറികടക്കുന്നതിന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 39 നടപ്പാലങ്ങള്‍ നിര്‍മിക്കും. ക്രോസിംഗുകളില്‍ ഉയര്‍ന്ന സുരക്ഷ ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് അടുത്ത വര്‍ഷം പുതിയ ഫൂട്ട് ബ്രിഡ്ജുകള്‍ നിര്‍മിക്കുന്നത്. നടപ്പാലങ്ങളില്‍ ഏഴ് എണ്ണത്തിന്റ നിര്‍മാണം പൂര്‍ത്തിയായതായും 19 എണ്ണത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നതായും ബാക്കിയുള്ളവയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും അബുദാബി ട്രാഫിക് ആന്റ് പട്രോള്‍സ് ഡയറക്ടറേറ്റ് അബ്ദുല്ല ഹമീദ് അല്‍ മന്‍ഹലി അറിയിച്ചു.

റോഡ് എന്‍ജിനീയറിംഗ്, ട്രാഫിക് സേഫ്റ്റി വാരാഘോഷത്തിന്റെ ഭാഗമായി റോഡ് ഗതാഗതവും റോഡപകടങ്ങള്‍ കുറക്കുന്നതിനുള്ള ഉത്തരവാദിത്വവും എന്ന വിഷയത്തില്‍ നടന്ന സിപോസിയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എമിറേറ്റിലുടനീളം റോഡ് മെച്ചപ്പെടുത്തല്‍, കവലകള്‍ വിപുലീകരിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട 50 നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. 22 നിര്‍മാണ പദ്ധതികള്‍ പുരോഗമിക്കുന്നു, 27 എണ്ണം അടുത്ത വര്‍ഷം നടപ്പാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest