ശബരിമലയില്‍ ആചാര ലംഘനമുണ്ടായാല്‍ ശക്തമായി പ്രതികരിക്കുമെന്ന് ശശികല; ആയിരത്തോളം വനിതകള്‍ നാളെ പമ്പയിലെത്തും

Posted on: November 4, 2018 5:50 pm | Last updated: November 4, 2018 at 5:50 pm

തിരുവനന്തപുരം: ശബരിമലയില്‍ ആചാര ലംഘനമുണ്ടായാല്‍ ശക്തമായ രീതിയില്‍ പ്രതികരിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല. സഞ്ചാര സ്വാതന്ത്ര്യം തടയുന്ന നിലപാടാണ് സര്‍ക്കാറിന്റേത്. ആയിരത്തോളം വനിതകള്‍ നാളെ പമ്പയിലെത്തുമെന്നും ശശികല പറഞ്ഞു.

നിരോധനാജ്ഞയുടെ മറവില്‍ യുവതികളെ പ്രവേശിക്കാനാണ് സര്‍ക്കാറിന്റെ നീക്കമെങ്കില്‍ വന്‍ പ്രത്യാഘാതമുണ്ടാകുമെന്ന് നേരത്തെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ പറഞ്ഞു. മണ്ഡലകാലത്തിനു മുമ്പ് യുവതികളെ ശബരിമലയില്‍ പ്രവേശിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശബരിമലക്കു സമീപം ശിവദാസന്‍ എന്ന വ്യക്തി ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിനെപറ്റിയും, പമ്പയിലും നിലക്കലും നടന്ന പോലീസ് അതിക്രണമത്തെക്കുറിച്ചും ജുഡീഷ്യല്‍ അന്യേഷണം വേണമെന്നും ശശികല ആവശ്യപ്പെട്ടു.