വിലക്കില്ല; സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായാല്‍ മാധ്യമപ്രവര്‍ത്തകരെ ശബരിമലയില്‍ പ്രവേശിപ്പിക്കും: ഡിജിപി

Posted on: November 4, 2018 10:59 am | Last updated: November 4, 2018 at 3:24 pm

തിരുവനന്തപുരം: ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യാതൊരു തരത്തിലുള്ള വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായാല്‍ ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ആവശ്യമായ സുരക്ഷ ഒരുക്കേണ്ടതിനാലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിക്കാത്തത്. മാധ്യമപ്രവര്‍ത്തകരുടേയും ഭക്തരുടേയും താല്‍പര്യവും സുരക്ഷയും മുന്‍നിര്‍്ത്തിയാണ് നടപടി. കഴിഞ്ഞ മാസത്തെ തീര്‍ഥാടന വേളയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായ ആക്രമണം നടന്നിരുിന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് സുരക്ഷാ നടപടികള്‍ ശക്തമാക്കിയതെന്നും ഡിജിപി പറഞ്ഞു. ഞായറാഴ്ച രാവിലെ പോലീസ് മാധ്യമ പ്രവര്‍ത്തകരെ ഇലവുങ്കലില്‍ തടഞ്ഞിരുന്നു.