ലുലു ഗ്രൂപ്പിന് രാജ്യാന്തര പുരസ്‌കാരം

Posted on: November 3, 2018 4:04 pm | Last updated: November 3, 2018 at 4:04 pm

ദുബൈ: രാജ്യാന്തര മികവിനുള്ള ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ അവാര്‍ഡ് ലുലു ഗ്രൂപ്പിന്. ലണ്ടനിലെ കെന്‍സിങ്ടണ്‍ പാലസില്‍ നടന്ന വേള്‍ഡ് ബ്രാന്‍ഡിങ് അവാര്‍ഡ് ചടങ്ങില്‍ വേള്‍ഡ് ബ്രാന്‍ഡിങ് ഫോറം ചെയര്‍മാന്‍ റിച്ചാര്‍ഡ് റോവല്‍സില്‍ നിന്നു ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അശ്‌റഫലി അവാര്‍ഡ് ഏറ്റുവാങ്ങി.

ഈ ഉന്നത പുരസ്‌കാരം നേടുന്ന ആദ്യ ഹൈപ്പര്‍മാര്‍ക്കറ്റ് ആണു ലുലു. ബ്രാന്‍ഡിന്റെ നിലവാരം, ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെ പൊതുജനങ്ങളുടെ അഭിപ്രായം, മാര്‍ക്കറ്റ് പഠനം എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു തിരഞ്ഞെടുപ്പ്. അംഗീകാരം അഭിമാനാര്‍ഹമാണെന്നും കൂടുതല്‍ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ ഊര്‍ജം പകരുന്നതായും അഷറഫ് അലി പറഞ്ഞു. ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എം ഡി അദീബ് അഹ്മദ്, ടേബിള്‍സ് ശൃംഖലകളുടെ സിഇ ഒ ഷഫീന യൂസുഫലി, ഡയറക്ടര്‍ മുഹമ്മദ് അല്‍താഫ്, ലുലു ഗ്രൂപ്പ് ചീഫ് കമ്യൂണിക്കേഷന്‍ ഓഫിസര്‍ വി.നന്ദകുമാര്‍ എന്നിവരും പങ്കെടുത്തു.