വയനാട്ടില്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ട് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു

Posted on: November 3, 2018 2:12 pm | Last updated: November 3, 2018 at 2:12 pm
SHARE

കല്‍പ്പറ്റ: വയനാട്ടില്‍ സുഹ്യത്തുക്കളായ രണ്ട് വിദ്യാര്‍ഥികള്‍ ഇന്‍സ്റ്റാഗ്രാമില്‍ മരണത്തെക്കുറിച്ച് പോസ്റ്റിട്ട ശേഷം തൂങ്ങിമരിച്ചു. അത്മഹത്യക്ക് മുമ്പ് ഇരുവരും സുഹ്യത്തുക്കള്‍ക്ക് വിരുന്ന് നല്‍കിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

ഏകാന്തതയും മരണവുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും കുറിപ്പുകളും കൗമാരക്കാരായ ഇവരുടെ ഇന്‍സ്റ്റാഗ്രാം പേജില്‍നിന്നും കണ്ടെത്തി. ജീവിതത്തോട് നിഷേധാത്മക നിലപാട് പുലര്‍ത്തിയിരുന്ന ഇരുവരും നിരാശരായിരുന്നുവെന്ന് ഈ പോസ്റ്റുകള്‍ വ്യക്തമാക്കുന്നുണ്ട്. അതേ സമയം മരണത്തിന് പിന്നിലെ യഥാര്‍ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഇവരുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here