പോലീസ് കസ്റ്റഡിയിലിരിക്കെ കുന്നത്ത്കളത്തില്‍ ഗ്രൂപ്പ് ഉടമ കെട്ടിടത്തില്‍നിന്നും വീണ് മരിച്ച നിലയില്‍

Posted on: November 3, 2018 10:21 am | Last updated: November 3, 2018 at 11:33 am

കോട്ടയം: നിക്ഷേപകരെ കബളിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായിരുന്ന കോട്ടയം കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ കെവി വിശ്വനാഥന്‍(68)നഗരത്തിലെ സ്വകാര്യ ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍.രാവിലെ 8.30നായിരുന്നു സംഭവം.

കസ്റ്റഡിയിലിരിക്കെ ചികില്‍സയ്ക്കായി ആശുപത്രിയിലെത്തിച്ച വിശ്വനാഥന്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുകയാണെന്നാണ് അറിയുന്നത്. 35 കോടിയോളം് രൂപയുടെ ബാധ്യതയുണ്ടായതിനെത്തുടര്‍ന്ന് പാപ്പര്‍ ഹര്‍ജി സമര്‍പ്പിച്ച വിശ്വനാഥനും ഗ്രൂപ്പ് ഉടമകളായ ഭാര്യക്കും മകള്‍ക്കും മരുമകനുമെതിരെ പോലീസ്് 14 കേസുകള്‍ ചുമത്തിയിരുന്നു. പണം നിക്ഷേപിച്ചവര്‍ ജൂണില്‍ നടത്തിയ പ്രതിഷേധങ്ങളെത്തുടര്‍ന്നാണ് പോലീസ് വിശ്വനാഥനേയും കുടുംബത്തേയും അറസ്റ്റ് ചെയ്തത്.