Connect with us

Kerala

ശബരിമല സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കണമെന്ന് സര്‍ക്കാറിനോട് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: ശബരിമലയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കലിലും പമ്പയിലും നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ സര്‍ക്കാറിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. സംഘര്‍ഷത്തില്‍ അറസ്റ്റിലായ അഭിഭാഷകന്റെ ജാമ്യഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദേശം.

ആ സമയത്ത് സ്ഥലത്തുണ്ടായിരുന്ന എല്ലാ ദൃശ്യമാധ്യമങ്ങളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ദൃശ്യങ്ങള്‍ നല്‍കാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംഘര്‍ഷ സമയത്ത് സ്ഥലത്തുണ്ടായിരുന്നവരുടെ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കിയത് സിപിഎം ഗ്രൂപ്പുകള്‍ വഴിയാണെന്ന് ഹരജിക്കാരന്‍ ആരോപിച്ചു.

---- facebook comment plugin here -----

Latest