ശബരിമല സംഘര്‍ഷം: ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഹൈക്കോടതി

Posted on: November 2, 2018 12:38 pm | Last updated: November 2, 2018 at 1:32 pm

കൊച്ചി: ശബരിമല സംഘര്‍ഷത്തില്‍ ഭാഗമാകാനില്ലെന്ന് ഹൈക്കോടതി. ഈ വിഷയത്തില്‍ സംഘര്‍ഷം സ്യഷ്ടിക്കാന്‍ കോടതിയെ ഉപകരണമാക്കരുതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

ശബരിമലയിലെ പോലീസ് നടപടിയെക്കുറിച്ച് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. കോടതിയെ ശബരിമല വിഷയത്തിലേക്ക് വലിച്ചിഴക്കരുതെന്നും വിഷയത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി .