എന്‍എസ്എസ് കരയോഗം മന്ദിരത്തിന് നേരെ ആക്രമണം ;ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പേരില്‍ റീത്ത്

Posted on: November 2, 2018 11:16 am | Last updated: November 2, 2018 at 12:57 pm

തിരുവനന്തപുരം: നേമം മേലാങ്കുളത്ത് എന്‍എസ്എസ് കരയോഗ മന്ദിരത്തിനു നേരെ ആക്രമണം. അക്രമികള്‍ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പേരില്‍ റീത്തും സ്ഥാപിച്ചു. ഇന്നു രാവിലെയാണ് ഓഫിസ് കെട്ടിടത്തിന് നേരെ കല്ലേറുണ്ടായത്. കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തുള്ള ചട്ടമ്പിസ്വാമി പ്രതിമയുടെ ജന്നല്‍ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്തിട്ടുണ്ട്.

കൊടിമരത്തിന്റെ ചുവട്ടിലാണു റീത്ത് വച്ചിരിക്കുന്നത്. ശബരിമല യുവതീപ്രവേശത്തെ എതിര്‍ത്തു നാമജപ ഘോഷയാത്ര സമരത്തിനെതിരാ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് എന്‍എസ്എസ് ആരോപിച്ചു. നേരത്തെ വൈക്കത്തും എന്‍എസ്എസ് കരയോഗ മന്ദിരം ആക്രമിക്കപ്പെട്ടിരുന്നു