Connect with us

Gulf

ഖത്വറില്‍ തൊഴിലാളികളുടെ ജോലി സമയം പരിശോധിക്കുന്നു

Published

|

Last Updated

ദോഹ: ഓഫീസുകളിലും മറ്റും ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം അധികൃതര്‍ പരിശോധിക്കുന്നു. വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പരിശോധന. തൊഴിലാളികള്‍ക്ക് വിശ്രമമവും മറ്റ് സൗകര്യങ്ങളും ലഭ്യമാണോയെന്നും അധിക സമയം ജോലി ചെയ്യിപ്പിക്കുന്നുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണ് തൊഴില്‍ സാമൂഹിക വകുപ്പ് മന്ത്രാലയം പരിശോധിക്കുക. നിയമലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.

Latest