Connect with us

Kerala

വിജിലന്‍സ് അന്വേഷണം പ്രതികാര നടപടിയെന്ന് ചെന്നിത്തല; സ്വാഗതം ചെയ്യുന്നു

Published

|

Last Updated

തിരുവനന്തപുരം: തനിക്കെതിരായ വിജിലന്‍സ് അന്വേഷണം ബ്രൂവറി ക്രമക്കേട് പുറത്തുകൊണ്ടുവന്നതിലെ പ്രതികാര നടപടിയെന്ന് പ്രതിപക്ഷന നേതാവ് രമേശ് ചെന്നിത്തല. ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നു. തന്റെ പേരിലല്ല, ബ്രൂവറി അനുവദിച്ചതിലാണ് ക്വിക്ക് വെരിഫിക്കേഷന്‍ നടത്തേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

ജയിലിന്റെ സ്ഥലം സ്വകാര്യ ട്രസ്റ്റിന് കൈമാറിയെന്ന പരാതിയിലാണ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങിയത്. തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ രണ്ടര ഏക്കര്‍ ഭൂമി കൈമാറിയെന്ന പരാതിയില്‍ വിജിലന്‍സ് പ്രാഥമികാന്വേഷണമാണ് നടത്തുന്നത്. തിരുവനന്തപുരത്തെ വിജിലന്‍സ് സ്‌പെഷ്യല്‍ യൂനിറ്റിനാണ് അന്വേഷണ ചുമതല.
തിരുവനന്തപുരം സ്വദേശിയും അഭിഭാഷകനുമായ അനൂപ് നല്‍കിയ പരാതിയിലാണ് അന്വേഷണം.

Latest