ഷൊര്‍ണൂരില്‍ ജോലിക്കിടെ റെയില്‍വെ ജീവനക്കാരന്‍ ട്രെയിനിടിച്ച് മരിച്ചു

Posted on: October 31, 2018 1:11 pm | Last updated: October 31, 2018 at 3:26 pm

ഷൊര്‍ണൂര്‍: ജോലിക്കിടെ റെയില്‍വേ ജീവനക്കാരന്‍ ട്രെയിന്‍ തട്ടിമരിച്ചു. മുണ്ടക്കയം സ്വദേശി ഗോപാലനാണ് മരിച്ചത്. റെയില്‍വെ കീമാനായിരുന്നു. ഷൊര്‍ണൂര്‍ റെയില്‍വെ സ്‌റ്റേഷന് സമീപം ഷൊര്‍ണൂര്‍-ത്യശൂര്‍ പാതയിലാണ് അപകടം നടന്നത്.

ഇടിച്ച ട്രെയിന്‍ ഗോപാലനെ 80 മീറ്ററോളം വലിച്ചുകൊണ്ടുപോയി. ഉയരത്തില്‍ പുല്ല് നിറഞ്ഞ പ്രദേശമായതിനാല്‍ ട്രെയിന്‍ വരുന്നത് കാണാതിരുന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.