തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കേരള സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരുടെ യോഗം പാളി. ഒരു സംസ്ഥാനത്തേയും മന്ത്രിമാര്‍ യോഗത്തിനെത്താത്തത് സര്‍ക്കാറിന് തിരിച്ചടിയായി.
മന്ത്രിമാരെത്താത്തതോടെ മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തില്‍നിന്നും വിട്ടുനിന്നു. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, പുതുച്ചേരി സംസ്ഥാനങ്ങളിലെ മന്ത്രിമാരെയാണ് യോഗത്തിന് ക്ഷണിച്ചത്. എന്നാല്‍ മന്ത്രിമാര്ക്ക് പകരം വകുപ്പ് സെക്രട്ടറിമാരാണ് തൈക്കാട് ഗസ്റ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലെത്തിയത്.