ഇരിട്ടി: ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസിയായ വ്യദ്ധ മരിച്ചു. ആറളം ഫാം 13 ബ്ലോക്കിലെ ദേവു കാര്യാത്തന്‍(80) ആണ് മരിച്ചത്. വീട്ടില്‍ കിടന്നുറങ്ങവെ ഇവരെ കാട്ടാന ആക്രമിക്കുകയായിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. ഇവര്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന നാല് വയസുള്ള പേരക്കുട്ടിക്കും ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. എന്നാല്‍ പരുക്ക് ഗുരുതരമല്ല. ദേവുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപ്ത്രയില്‍ സൂക്ഷിച്ചിരിക്കുകയാണ്.