ത്രിപുരയില്‍ വലിച്ച് താഴെയിട്ടിട്ടുണ്ടെങ്കില്‍ കേരളത്തില്‍ പ്രശ്‌നമേയല്ല: കെ സുരേന്ദ്രന്‍

Posted on: October 29, 2018 1:38 pm | Last updated: October 29, 2018 at 3:34 pm

കാസര്‍കോട് : ഭക്തരെ അടിച്ചമര്‍ത്തുന്ന ഇടതുസര്‍ക്കാരിനെ വലിച്ചുതാഴെയിടാനും മടിക്കില്ലെന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനയെ അരക്കിട്ടുറപ്പിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്ത് .

വലിച്ചു താഴെ ഇറക്കുമെന്നു പറഞ്ഞാല്‍ വലിച്ചു താഴെ ഇറക്കുമെന്നു തന്നെയാണെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. അമിത് ഷായുടെ യുദ്ധം പിണറായി കാണാനിരിക്കുന്നതേയുള്ളൂവെന്നും പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

വലിച്ച് താഴെ ഇറക്കുമെന്നു പറഞ്ഞാല്‍ വലിച്ച് താഴെ ഇറക്കുമെന്നു തന്നെയാണ്. അതിനര്‍ത്ഥം ഫിസിക്കലി കസേരയില്‍നിന്നു വലിച്ചിടുമെന്നല്ല. അധികാരത്തില്‍നിന്ന് താഴെ ഇറക്കുമെന്നു തന്നെയാണ് പറഞ്ഞത്. ത്രിപുരയില്‍ വലിച്ചു താഴെ ഇറക്കിയിട്ടുണ്ടെങ്കില്‍ കേരളത്തില്‍ അതൊരു പ്രശ്‌നമേ അല്ല. അമിത് ഷായുടെ വാക്കുകള്‍ ഇതുവരെ തെറ്റിയിട്ടില്ല. അദ്ദേഹത്തിന്റെ ഓരോ വാക്കും നീക്കവും എതിരാളികളെ തെല്ലൊന്നുമല്ല ഭയപ്പെടുത്തുന്നത്. ഈ വെപ്രാളത്തിനു കാരണവും മറ്റൊന്നുമല്ല. വെല്ലുവിളി ഏറ്റെടുക്കാന്‍ തയാറാവുക പിണറായി വിജയന്‍. ഞങ്ങള്‍ റെഡി. ഇനി ഗോദയില്‍ കാണാം. അമിത് ഷായുടെ യുദ്ധം പിണറായി കാണാനിരിക്കുന്നതേയുള്ളൂ