ബേങ്ക് ജിവനക്കാരനില്‍നിന്നും പണം തട്ടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

Posted on: October 29, 2018 12:44 pm | Last updated: October 29, 2018 at 12:44 pm

അബുദാബി : ബേങ്ക് ജീവനക്കാരനെ കബളിപ്പിച്ചു പണം തട്ടാന്‍ ശ്രമിച്ചതിന് ഏഷ്യന്‍ വംശജനെ അബുദാബി പോലീസ് അറസ്റ്റു ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായും, കൂടുതല്‍ നിയമ നടപടിക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് വ്യക്തമാക്കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ബേങ്ക് ജീവനക്കാരനില്‍ നിന്നും പണം മോഷ്ടിച്ചതായി തെളിഞ്ഞതായും പോലീസ് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

മോഷ്ടിച്ച ഡോളര്‍ ദിര്‍ഹമിലേക്ക് മാറ്റുന്നതിന് പ്രതി മണി എക്‌സ്‌ചേഞ്ചിലേക്ക് പോയതായി കണ്ടെത്തിയതായും പോലീസ് വ്യക്തമാക്കി. ബേങ്കുകള്‍, പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവരോട് മുന്‍കരുതല്‍ നടപടിസ്വീകരിക്കാന്‍ ബ്രിഗേഡിയര്‍ അല്‍ ഖൈലി ആവശ്യപ്പെട്ടു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നാല്‍ കുറ്റവാളികളെ പിടികൂടുന്നതിന് ഉടന്‍ വിവരങ്ങള്‍ പോലീസിനെ അറിയിക്കണ മെന്ന് അദ്ദേഹം പറഞ്ഞു.